ഫഹദിന്‍റെ ‘ധൂമം’ തിയറ്ററുകളിലേക്ക് ;പൃഥ്വിരാജ് പ്രൊഡക്ഷന്‍ കേരളത്തിൽ വിതരണത്തിന്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുകയാണ് ചിത്രം. ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന മലയാള ചിത്രമാണ് ധൂമം.

ഫഹദ് ഫാസിൽ, അപർണ ബാലമുരളി, റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ്. പ്രീത ജയരാമനാണ് ഛായാഗ്രഹണം.

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുന്നത്. .