യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരംകുറഞ്ഞതോടെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമാകുന്നു. 2.9 ശതമാനം പ്രതീക്ഷിച്ചിടത്ത്, സെപ്റ്റംബറിൽ പേഴ്സനൽ കൺസപ്ഷൻ എക്സ്പെൻഡിച്ചർ പ്രൈസ് ഇൻഡക്സ് (PCE ഇൻഫ്ലേഷൻ) 2.8 ശതമാനമായി കുറഞ്ഞതായി കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സർക്കാരിന്റെ ഷട്ട്ഡൗൺ പശ്ചാത്തലത്തിൽ മുമ്പ് പുറത്തുവിടാനാകാതെ പോയ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തിൽ, ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വിപണികളിൽ ശക്തമായി ഉയരുന്നതായി വിലയിരുത്തപ്പെടുന്നു. 0.25 ശതമാനം വരെ കുറവ് ഉണ്ടായേക്കാമെന്നാണ് നിഗമനം.

