പ്രവാസികൾക്കായി ചികിത്സക്കും അപകട മരണങ്ങൾക്കുമായി സമഗ്ര ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നവംബർ 1 മുതൽ നിലവിൽ വരുന്നു. പദ്ധതി പ്രകാരം, ചികിത്സയ്ക്കായി ₹5 ലക്ഷം വരെയും അപകട മരണത്തിന് ₹10 ലക്ഷം വരെയും കവറേജ് ലഭിക്കും.
കേരളത്തിലെ 410 ആശുപത്രികളിലും, ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളിലും കാഷ്‌ലെസ് ചികിത്സാ സൗകര്യമുണ്ടാകും. സാധാരണ ഇൻഷുറൻസുകളിൽ നിന്ന് വ്യത്യസ്തമായി, നിലവിലുള്ള രോഗങ്ങൾക്കും കവറേജ് നൽകുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
പ്രീമിയം വിശദാംശങ്ങൾ:
വ്യക്തിഗത ഇൻഷുറൻസ്: ₹7,965 (GST ഉൾപ്പെടെ)
കുടുംബം (ഭർത്താവ്, ഭാര്യ, 2 കുട്ടികൾ): ₹13,275 (GST ഉൾപ്പെടെ)
ഓരോ അധിക കുട്ടിക്കും: ₹4,130
പദ്ധതിയുടെ പ്രചരണത്തിനായി യുഎഇയിൽ മേഖലാ യോഗങ്ങൾ നടക്കുന്നു. അബുദാബിയിൽ യോഗം പൂർത്തിയായപ്പോൾ, അടുത്ത യോഗം സെപ്റ്റംബർ 22-ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. അന്നേ ദിവസം മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. അംഗത്വത്തിന് അവസരം ഒക്ടോബർ 21 വരെ ലഭിക്കും.

