ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് 116 രാജ്യങ്ങളിൽ സബ്സ്ക്രിപ്ഷൻ നിരക്ക് കുറച്ചു. ഇന്ത്യയിലെ ബിസിനസ് തന്ത്രം വിജയിച്ചതിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഇത് മറ്റ് രാജ്യങ്ങളിലേക്കും പയറ്റുന്നത്. 2021-ൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ പാക്കേജ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. അതിനുശേഷം വരുമാനത്തിൽ 24 ശതമാനം വർധനവും ഉണ്ടായിരുന്നു.
ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, സബ്-സഹാറൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് വില കുറച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം കുടുംബങ്ങൾ വിനോദ ചെലവുകൾ വെട്ടികുറയ്ക്കുന്നത് കൂടുന്നുണ്ട്. മുമ്പ് പ്രതിമാസം 199 ആയിരുന്നു, നെറ്റ്ഫ്ലിക്സ്ന്റെ മൊബൈൽ പ്ലാൻ ഇപ്പോൾ ഇത് 149 ആണ്. അടിസ്ഥാന സബ്സ്ക്രിപ്ഷന്റെ വില ഇപ്പോൾ 499-ന് പകരം 199 ആണ്.2022 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിന്റെ 5% ൽ താഴെ മാത്രമാണ് വില കുറച്ച രാജ്യങ്ങളിൽ നിന്ന് നെറ്റ്ഫ്ലിക്സിന് ലഭിച്ചത്.

