നഗരങ്ങളുടെ വികസനത്തിനായി എഡിബി 3,325 കോടി രൂപ വായ്പ അനുവദിച്ചു.

രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 40 കോടി ഡോളറിന്റെ (ഏകദേശം 3,325 കോടി രൂപ) വായ്പ അനുവദിച്ചു.

സുസ്ഥിരമായ നഗരവികസനമാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടം 2021ൽ അംഗീകരിച്ചിരുന്നു. നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് വായ്പ നൽകുക.