തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി.  ഒന്നാം സമ്മാനം 25 കോടിയായി തുടരും.  എന്നാൽ സമ്മാന‍ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകും. കഴിഞ്ഞ തവണ ഒരാൾക്ക് 5 കോടി രൂപയായിരുന്നു രണ്ടാം സമ്മാനം.  ടിക്കറ്റ് വിലയിൽ മാറ്റമില്ല– 500 രൂപയാണ്

ബംപർ കൂടുതൽ ആകർഷക‍മാക്കുന്നതിനായി ഒന്നാം സമ്മാനം 30 കോടി‍യാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ ധന‍വകുപ്പിനോട് അഭ്യർഥിച്ചിരുന്നു. സമ്മാനത്തുക ഉയർത്തിയാൽ ടിക്കറ്റ് വിലയും കൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നു ധനവകുപ്പ് വിലയിരുത്തി.