അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സെൽഫിയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെൽഫി.
ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന് ഹാഷ്മിയുമാണ് എത്തുന്നത്
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രെയിംസും ചിത്രത്തിന്റെ നിർമാതാക്കളുടെ നിരയിലുണ്ട്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണ നിരയിലുണ്ട്. സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും.

