‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത്

വാഹന ഗതാഗതം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതവും കുറ്റമറ്റതുമാക്കുന്ന സോഫ്റ്റ്‌വെയർ നി‍ർമാതാക്കളായ ‘ഡി സ്പേയ്സി’ന്റെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം ‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കണക്ടിവിറ്റി, വിദഗ്ധരായ എൻജിനീയിറിങ്– ഐടി ഉദ്യോഗാർഥികളുടെ സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് ഇവിടെ കേന്ദ്രം ആരംഭിച്ചതെന്നു മാനേജിങ് ഡയറക്ടർ ഫ്രാങ്ക്ളിൻ ജോർജ് പറഞ്ഞു