ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കാബിനറ്റ് അംഗീകാരത്തിന് ശേഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിക്കുകയും നിരവധി തവണ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച ഫീഡ്‌ബാക്ക് കണക്കിലെടുത്ത് രണ്ടാമത്തെ കരട് തയ്യാറാക്കുകയും തുടർന്ന് മന്ത്രിതല ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. രാജ്യത്ത് ഡിജിറ്റൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് ബില്ലിന് അധികാരപരിധി ഉണ്ടായിരിക്കും. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റ ഇതിൽ ഉൾപ്പെടുന്നു

പാർലമെന്റിന്റെ സംയുക്ത സമിതിയുടെ അവലോകനം ഉൾപ്പെടെ ഒന്നിലധികം തവണ ബിൽ അവലോകനം ചെയ്യപ്പെടുകയും നിരവധി തിരിച്ചടികൾ നേരിടുകയും ചെയ്തതിന് ശേഷം സർക്കാർ പാർലമെന്റിൽ നിന്ന് മുൻ പതിപ്പ് പിൻവലിച്ചതിന് ശേഷമാണ് പുതിയ കരട് പുറത്തിറക്കിയത്.