കോവിൻ, ആധാർ, ഡിജിലോക്കർ തുടങ്ങിയ ഡിജിറ്റൽ പദ്ധതികൾ മറ്റു രാജ്യങ്ങളിൽ വ്യാപിപ്പിക്കാനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുങ്ങുന്നു. സർക്കാർ സർട്ടിഫിക്കേഷൻ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് മറ്റു രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കാനായി ‘സിസ്റ്റം ഇന്റഗ്രേറ്റർ’ ആയി മാറാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മറ്റു രാജ്യങ്ങൾക്ക് ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ സൗജന്യമായി ഉപയോഗിക്കാം. എന്നാൽ സിസ്റ്റം ഇന്റഗ്രേറ്ററായ സ്റ്റാർട്ടപ്പിന് പണം ലഭിക്കും.

