ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍.

സെലിബ്രെറ്റികളുടെയും വ്യവസായികളുടെയും ഇഷ്ടവാഹനമായി മാറിയിരിക്കുകയാണ് ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍. കാരവാന് സമാനമായ ഫീച്ചറുകള്‍ നല്‍കുന്നത് കൊണ്ടും ദീര്‍ഘദൂര യാത്രകള്‍ക്ക് പോലും ഏറെ ഇണങ്ങുന്നത് കൊണ്ടുമൊക്കെയാകാമിത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, വിജയ് ബാബു, നിവിന്‍ പോളി തുടങ്ങി മലയാള സിനിമയിലെ വെല്‍ഫയര്‍ ഉടമകളുടെ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി പേര് എഴുതി ചേര്‍ത്തിരിക്കുകയാണ് കുഞ്ചാക്കോ ബോബനും.

എറണാകുളത്തെ വാഹന രജിസ്‌ട്രേഷന്‍ സീരീസ് സി അവസാനിച്ച് ഡി-യിലേക്ക് കടന്ന ശേഷമുള്ള ആദ്യ വാഹനങ്ങളില്‍ ഒമ്പതാമനാണ് കുഞ്ചാക്കോ ബോബന്റെ വെല്‍ഫയര്‍.