ടാറ്റ-എ‌സ്‌യുവികൾക്ക് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ

സുരക്ഷയുടേയും കരുത്തിന്റേയും പേരില്‍ നേരത്തെ തന്നെ പ്രസിദ്ധമാണ് ടാറ്റ മോട്ടോഴ്‌സ്. അവരുടെ പുതിയ മോഡലായ കര്‍വും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കര്‍വ്, കര്‍വ് ഇവി, നെക്‌സോണ്‍ ഫേസ് ലിഫ്റ്റ് എന്നീ മോഡലുകള്‍ അടുത്തിടെ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. മൂന്നു മോഡലുകളും സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിക്കൊണ്ടാണ് തിരിച്ചെത്തിയത്.