വികസ്വര രാജ്യങ്ങളിൽ സൗരോർജപദ്ധതികൾ വ്യാപിപ്പിക്കാനായി രാജ്യാന്തര സോളർ അലയൻസ് (ഐഎസ്എ) തുടങ്ങിയ ഗ്ലോബൽ സോളർ ഫെസിലിറ്റിയിൽ (ജിഎസ്എഫ്) ഇന്ത്യ 2.5 കോടി ഡോളർ (ഏകദേശം 208 കോടി രൂപയോളം) നിക്ഷേപിക്കും.
മറ്റും രാജ്യങ്ങളും കൂടി ചേർന്ന് 291 കോടി രൂപയോളം നിക്ഷേപിക്കാൻ ഡൽഹിയിൽ നടക്കുന്ന ഐഎസ്എ അസംബ്ലിയിൽ ധാരണയായി.

