മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന കത്തനാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. അനുഷ്ക ഷെട്ടിയാണ് നായിക. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് കത്തനാര്‍ എത്തുന്നത്.
ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ത്രീഡിയിൽ രണ്ട് ഭാഗമായൊരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്നേക്ക്പ്ലാന്‍റ്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ വരുന്ന ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ലുക്ക് ആന്‍ഡ് ഫീലില്‍ ആണ് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്സ്.

