ക്രിസ്മസ്, നവവത്സര കാലത്ത് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കു പതിവു പോലെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കു പോലും അഞ്ചിരട്ടി വരെ നിരക്കു വർധനയാണ്.
ഇന്നലെ പ്രധാന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിൽ ഈ മാസം 23 നും ഡിസംബർ 15 നും ഗൾഫിലെ ചില കേന്ദ്രങ്ങളിൽ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നോൺ സ്റ്റോപ്പ് വിമാനങ്ങളുടെ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കിൽ ആണ് പ്രവാസികളെ കൊള്ളയടിക്കുന്ന വ്യത്യാസം കണ്ടത്. ടിക്കറ്റ് ബുക്കിങ് ഏജൻസികളും തീയതിയും വിമാന കമ്പനികളും മാറുന്നതനുസരിച്ച് ഈ നിരക്കിൽ വലിയ വ്യത്യാസം ഉണ്ട്.

