ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ

ഈയിടെ പൊളിഞ്ഞ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ. യുഎസ് സർക്കാരിന്റെ ആവശ്യപ്രകാരം ബഹാമസ് ദ്വീപിലെ അധികൃതരാണ് സാമിനെ അറസ്റ്റ് ചെയ്തത്. ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം ആണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്.സാമിനെതിരെ യുഎസ് ക്രിമിനൽ കുറ്റം ചുമത്തിയിരുന്നു. നവംബർ 11നാണ് സാമിന്റെ കമ്പനി പാപ്പർ ഹർജി നൽകിയത്. ബഹാമസിൽനിന്ന് യുഎസിലേക്ക് സാമിനെ വിചാരണയ്ക്കായി കൊണ്ടുപോകാൻ അപേക്ഷ നൽകിയേക്കും.