കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ
മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും.
സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു.
നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും.
ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും.
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും.
തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി.
മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടു വരും.
ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.
ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.
പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെവൈസി (kyc) ലളിതവത്കരിക്കും
5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകും
പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും
157 പുതിയ നഴ്സിംഗ് കോളേജുകൾ – നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും.
2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും – ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും.
ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ – ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കും
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം – ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും

