കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി(സിബിയു മോഡല്‍) ചെയ്യുകയാണ് ചെയ്യുക.

62 ലക്ഷം(എക്‌സ് ഷോറൂം) രൂപ വിലയുള്ള കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വിതരണം ജൂണ്‍ പത്തു മുതല്‍ തന്നെ ആരംഭിക്കുമെന്ന് മിനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിനേക്കാള്‍ 7.10 ലക്ഷം രൂപ കൂടുതലാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ രൂപത്തില്‍ ചില മാറ്റങ്ങളോടെയാണ് കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വരവ്