ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു.

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഉപയോക്താക്കളെയാണ് ഈ പ്രശ്നം വലച്ചത്. ഡൗൺഡിറ്റക്ടർ എന്ന ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യയിൽ ഉച്ചയ്ക്ക് 2.45നാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ആയിരകണക്കിന് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടു.

ഇന്ത്യയിൽ നിന്നുള്ള പരാതികളിൽ 82 ശതമാനവും ചാറ്റ്ജിപിടിയുടെ പ്രധാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 14 ശതമാനം ഉപയോക്താക്കൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, 4 ശതമാനം എപിഐ സംയോജനത്തിലെ തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു.