ഒൺലൈൻ ഗെയിമിങ് കമ്പനികൾക്കുള്ള കരട് ചട്ടങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രo

ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കുള്ള കരട് ചട്ടങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കരടിന്മേൽ കൂടിയാലോചന ഉടൻ ആരംഭിക്കും. ഇന്നവേഷൻ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അനധികൃതമായ ഉള്ളടക്കം, സേവനം എന്നിവ കമ്പനികൾ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യ ചുവടെന്ന നിലയിൽ ഓൺലൈൻ ഗെയിമിങ് വിഷയങ്ങളുടെ ചുമതല ഐടി മന്ത്രാലയത്തിനു നൽകി കേന്ദ്രം വിജ്ഞാപമിറക്കി. മൾട്ടി പ്ലെയർ ഇ–സ്പോർട്സ് ഇവന്റുകളുടെ നിയന്ത്രണ ചുമതല കായിക മന്ത്രാലയത്തിനായിരിക്കും