ഇന്ത്യയിലെ ഇലക്ട്രിക് രണ്ടുചക്രവാഹനങ്ങളുടെ ശ്രേണി കൂടുതൽ വിപുലീകരിച്ച്, ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് അവരുടെ പുതിയ ഒഡീസ് സൺ ഇ-സ്കൂട്ടർ അവതരിപ്പിച്ചു. 1.95kWh ബാറ്ററി പായ്ക്കുള്ള മോഡലിന്റെ എക്‌സ്-ഷോറൂം വില ₹81,000 ആണ്. 2.9kWh ബാറ്ററി പായ്ക്ക് തെരഞ്ഞെടുക്കുന്നവർക്ക് വില ₹91,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നഗര യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ഇ-സ്കൂട്ടർ പ്രകടനം, സുഖം, സൗകര്യം എന്നിവയുടെ മികച്ച സമന്വയം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡിസൈൻ & കളർ ഓപ്ഷനുകൾ
ഒഡീസ് സൺ,പ്ലസ്-സൈസ് എർഗണോമിക് ഡിസൈൻ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സൗകര്യത്തിന്റെയും സ്പോർട്ടി ലുക്കിന്റെയും സമന്വയം നൽകുന്നു. പാറ്റീന ഗ്രീൻ, ഗൺമെറ്റൽ ഗ്രേ, ഫാന്റം ബ്ലാക്ക്, ഐസ് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ ലഭിക്കുന്നത്.
പ്രധാന സവിശേഷതകൾ
* എൽഇഡി ലൈറ്റിംഗ്
* ഏവിയേഷൻ-ഗ്രേഡ് സീറ്റുകൾ
* കീലെസ് സ്റ്റാർട്ട്-സ്റ്റോപ്പ് സംവിധാനം
* ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
* ഇരട്ട ഫ്ലാഷ് റിവേഴ്‌സ് ലൈറ്റ്
* ഡ്രൈവ്, പാർക്ക്, റിവേഴ്‌സ് ഉൾപ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകൾ
ദൈനംദിന യാത്രകൾക്കായി സൗകര്യപ്രദവും പ്രായോഗികവുമായ ഓപ്ഷനാണിതെന്ന് കമ്പനി പറയുന്നു.
സൗകര്യങ്ങളും സുരക്ഷയും
ഈ സ്കൂട്ടറിന് ഏവിയേഷൻ-ഗ്രേഡ് സീറ്റിംഗ്, കൂടാതെ സീറ്റിനടിയിൽ 32 ലിറ്റർ സ്റ്റോറേജ് സ്പേസ് ഉണ്ട്. മുന്നിൽ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും, പിന്നിൽ ഹൈഡ്രോളിക് മൾട്ടി-ലെവൽ അഡ്ജസ്റ്റബിൾ ഷോക്ക് അബ്സോർബറും ലഭ്യമാണ്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്.

