ഏപ്രിൽ 15 വരെ അപേക്ഷിക്കാം: വെതർ ഫോർകാസ്റ്റിംഗ് സെന്ററിൽ ഇന്റേൺഷിപ്പ് അവസരം

നോയിഡയിലെ National Centre for Medium Range Weather Forecasting (NCMRWF) ൽ 2 മുതൽ 3 മാസം ദൈർഘ്യമുള്ള സമ്മർ ഇന്റേൺഷിപ്പിനും ഡിസർട്ടേഷൻ വർക്കിനും അപേക്ഷ ക്ഷണിച്ചു. എം.എസ്.സി, എം.ടെക്, ബി.ടെക്, ബി.എസ്.സി കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും പഠനം തുടരുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അപേക്ഷകർ ബിരുദതലത്തിൽ ഫിസിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒന്നെങ്കിലും പഠിച്ചിരിക്കണം എന്നതാണ് പ്രധാന യോഗ്യത.കാലാവസ്ഥ പ്രവചനവും അനുബന്ധ ഗവേഷണ മേഖലയിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് ഇത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ncmrwf.gov.in