പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ, വിൽപനയ്ക്ക് ജിഎസ്ടി ഇല്ലെങ്കിലും പുതിയ ആഭരണത്തിന് 3 ശതമാനം ജിഎസ്ടി നൽകണം.
പഴയ സ്വർണത്തിന് ജിഎസ്ടി ഇല്ല. പർച്ചേസ് ടാക്സും ഇല്ല. മുൻപ് വാറ്റ് നികുതി സമ്പ്രദായത്തിൽ പർച്ചേസ് ടാക്സ്, സെയിൽ ടാക്സ് എന്നിങ്ങനെ നികുതികൾ ബാധകമായിരുന്നു. പഴയ സ്വർണം മാറ്റി പുതിയ സ്വർണാഭരണം വാങ്ങുമ്പോൾ പണം നൽകുന്നതിന് പകരമാണ് പഴയ സ്വർണം നൽകുന്നത് എന്നതിനാൽ പുതിയ ആഭരണത്തിന് നികുതി നൽകണം.

