നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ഇപ്പോഴിതാ ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്.
റിലീസ് ചെയ്ത് ഇരുപത്തേഴ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പഠാൻ 1000 കോടി നേടിയിരിക്കുന്നത്. ബോക് ഓഫീസ് വേൾഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ദംഗൽ (1914cr), ബാഹുബലി 2(1747cr) കെജിഎഫ് ചാപ്റ്റർ 2 (1190cr), ആർആർആർ(1174cr*) എന്നിവയാണ് പഠാന് മുന്നിലുള്ള സിനിമകൾ

