ഇന്ത്യൻ ചെമ്മീൻ കയറ്റുമതി ഓസ്ട്രേലിയയിലേക്ക്; യുഎസ് തീരുവ പ്രതിസന്ധിക്കിടെ ആന്ധ്രയ്ക്ക് ആശ്വാസം

ഇന്ത്യയിൽ നിന്നുള്ള അൺപീൽഡ് ചെമ്മീൻ കയറ്റുമതിക്ക് ഓസ്ട്രേലിയ അംഗീകാരം നൽകി. വൈറ്റ് സ്പോട്ട് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് വർഷങ്ങളായി നിലച്ചിരുന്ന കയറ്റുമതിക്ക് ഇതോടെ വഴിയൊരുങ്ങി.

യുഎസ് തീരുവ നയങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഓസ്ട്രേലിയയുടെ തീരുമാനം. ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി നാരാ ലോകേഷ് ഓസ്ട്രേലിയൻ അധികൃതരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് അനുമതി ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കി