ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി

GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി. ഇതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ആഗോള ഫണ്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഗിഫ്റ്റ് സിറ്റി എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നത് അവരെ വിദേശ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതിനുള്ള ആദ്യപടിയാണ്. ഇതുവരെ, ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് വിദേശ വിപണികളിൽ ലിസ്റ്റ് ചെയ്യാൻ അനുവാദമില്ല. ഇന്ത്യൻ കമ്പനികൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്കും സൺറൈസ്, ടെക്നോളജി മേഖലകളിലെ കമ്പനികൾക്കും, ആഭ്യന്തര മൂലധനം സമാഹരിക്കുന്നതിന് പുറമെ ആഗോള മൂലധനം ലഭിക്കുന്നതിനുള്ള ഒരു ബദൽ മാർഗ്ഗം ഇതിലൂടെ തുറക്കുമെന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.

ഇന്ത്യയെ പോലെ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ നിക്ഷേപിക്കാൻ താല്‍പ്പര്യമുള്ള വിദേശികൾക്കും ഇനി ഇവിടെ നിക്ഷേപിക്കാൻ എളുപ്പമാകും.