ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ റാണ ദഗുബതി

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ റാണ ദഗുബതി .തന്റെ ലഗേജുകള്‍ നഷ്ടമായെന്നും ഇതുവരെ അതിനെ കുറിച്ചുള്ള ഒരു വിവരവും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും റാണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് റാണ ഇന്‍ഡിഗോയ്ക്ക് എതിരെ ആഞ്ഞടിച്ചത്. 

‘എക്കാലത്തെയും മോശം എയര്‍ലൈന്‍ അനുഭവം’ എന്നാണ് സംഭവത്തെ റാണ വിശേഷിപ്പിച്ചത്. ഫ്‌ലൈറ്റിന്റെ സമയത്തെ കുറിച്ച് വ്യക്തതയില്ല, ലഗേജുകള്‍ ട്രാക്ക് ചെയ്തിട്ടില്ല, ഇവയെ കുറിച്ച് ജീവനക്കാര്‍ക്ക് ഒരു സൂചനയുമില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് റാണ ഉന്നയിച്ചത്. അതേസമയം, സംഭവത്തില്‍ റാണയോട് ക്ഷമ ചോദിച്ച് ഇന്‍ഡിഗോ രംഗത്തെത്തി. എത്രയും വേഗം ലഗേജ് തിരികെ എല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു.