ഇടിവിൽ  നിന്നും ഉയർന്ന് സ്വര്‍ണ വില,ക്രിസ്മസ് വിപണിയില്‍ ഇന്നത്തെ സ്വര്‍ണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. അതിനു രണ്ട് ദിനം മുമ്പ്സ്വ ർണവില 520 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,880  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. ഇന്നലെ 55 രൂപ കുറഞ്ഞിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4985 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നത്തെ വിപണി വില 4120 രൂപയാണ്. 


സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു രൂപയാണ് ഒരു ഗ്രാം  സാധരണ വെള്ളിക്ക് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം  സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. അതിനു മുമ്പ് രണ്ട് ദിവസമായി വെള്ളിയുടെ വില വർദ്ധിച്ചിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് വിപണി വില