ആദായ നികുതി റിട്ടേൺ: വൈകിയാൽ പിഴ; അവസാന തീയതി ഇന്ന്

വൈകിയ ആദായ നികുതി റിട്ടേണുകളും പുതുക്കിയ (Updated) റിട്ടേണുകളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴ അടക്കേണ്ടിവരും.

വൈകി റിട്ടേൺ സമർപ്പിക്കുന്നവരിൽ വാർഷിക ആദായം 5 ലക്ഷം രൂപയ്ക്കു മുകളാണെങ്കിൽ 5,000 രൂപയും, 5 ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ 1,000 രൂപയുമാണ് ലേറ്റ് ഫീ. എന്നാൽ ഇതിനകം റിട്ടേൺ സമർപ്പിച്ച ശേഷം വിവരങ്ങൾ തിരുത്തി പുതുക്കിയ റിട്ടേൺ നൽകുന്നവർക്ക് പിഴ ബാധകമല്ല.അവസാന ദിവസം ആയതിനാൽ സാങ്കേതിക തിരക്കുകൾ ഒഴിവാക്കാൻ ഉടൻ തന്നെ റിട്ടേൺ സമർപ്പിക്കണമെന്ന് നികുതി വകുപ്പിന്റെ നിർദ്ദേശമുണ്ട്.