ഉപയോക്താവ് ആവശ്യപ്പെടാതെ നഗ്നചിത്രങ്ങളും അശ്ലീല വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിൽ സംവിധാനം.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഒഎസ് 17ലാണ് മെസേജിങ് ആപ്പുകൾ വഴി ഫോണിലേക്ക് എത്തുന്ന ഉള്ളടക്കത്തിലെ നഗ്നതയും അശ്ലീലവും സംബന്ധിച്ച് മുന്നറിയിപ്പു നൽകാനുള്ള സംവിധാനമുള്ളത്. ‘എനിക്കിത് കണ്ടേ തീരു’ എന്ന് ഉപയോക്താവ് സ്ഥിരീകരണം നൽകാതെ ഫയൽ കാണാൻ കഴിയില്ല. അന്യർ അനുവാദമില്ലാതെ നഗ്നചിത്രങ്ങളും അശ്ലീല വിഡിയോകളും അയയ്ക്കുന്നതിന് (സൈബർഫ്ലാഷിങ്) പരിഹാരമെന്ന നിലയിലാണ് ആപ്പിൾ പുതിയ ‘സെൻസിറ്റീവ് കണ്ടന്റ് വാണിങ്’ അവതരിപ്പിച്ചിരിക്കുന്നത്.

