അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.

2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. റിലീസിന് ശേഷം ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്