അള്‍ട്രാവയലറ്റിന്റെ കേരളത്തിലെ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ തിരുവനന്തപുരത്ത് ആരംഭിച്ചു

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് കേരളത്തിലെ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ തിരുവനന്തപുരത്ത് ആരംഭിച്ചു. രാജ്യത്തെ വളര്‍ന്നുവരുന്ന മൊബിലിറ്റി വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ “യുവി സ്പേസ് സ്റ്റേഷൻ” സ്ഥാപിച്ചത്.

എക്‌സ്-47 ക്രോസ്ഓവർ, യു.വി ക്രോസ്ഫേഡ് കാർബൺ-ഫൈബർ ഹെൽമെറ്റ്, വിപുലീകരിച്ച ‘ബാറ്ററി ഫ്ലെക്സ്’ (BaaS) പ്ലാറ്റ്ഫോം തുടങ്ങിയ സാങ്കേതിക-ഉൽപ്പന്ന നവീകരണങ്ങൾക്ക് പിന്നാലെയാണ് ഈ വിപുലീകരണം. ഉയർന്ന പ്രകടന ശേഷിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സമഗ്ര ഇക്കോസിസ്റ്റം നിർമ്മിക്കാനുള്ള കമ്പനിയുടെ ദിശാബോധം ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു.പോപ്പുലർ റീട്ടെയിൽ കോർപ്പറേഷനുമായുള്ള സഹകരണത്തോടെ ആരംഭിച്ച ഈ കേന്ദ്രത്തിൽ എക്‌സ്-47 ക്രോസ്ഓവർ, F77s മോട്ടോർസൈക്കിളുകൾ ഉപഭോക്താക്കൾക്ക് നേരിൽ പരിചയപ്പെടാം. ടെസ്റ്റ് റൈഡ്, വിൽപ്പന, സർവീസ്, അനുബന്ധ ആക്‌സസറികൾ എന്നിവ ഒറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന തരത്തിലാണ് എക്സ്പീരിയൻസ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇവിടെ പ്രദർശിപ്പിക്കുന്ന പെർഫോമൻസ് ബൈക്കുകൾ 40.2 ബിഎച്ച്പി കരുത്തും 100 എൻഎം ടോർക്കും നൽകുന്ന പവർട്രെയിനോടെയാണ് വരുന്നത്. വെറും 2.8 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗം കൈവരിക്കാനും ഇവയ്ക്ക് കഴിയും. 10.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 323 കിലോമീറ്റർ വരെ ഐഡിസി റേഞ്ച് നൽകുന്ന ശേഷിയും ഇവയ്ക്കുണ്ട്.

കേരളത്തിലെ രണ്ടാമത്തെ കേന്ദ്രം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അൾട്രാവയലറ്റ് സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു. ഇന്ത്യയിലുടനീളം ലോകോത്തര നിലവാരത്തിലുള്ള വാഹനാനുഭവം നൽകുകയും, ഭാവിയിലേക്ക് സജ്ജമായ ഉയർന്ന നിലവാരത്തിലുള്ള ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.