ഹോണ്ട അമേസിന് ഒക്ടോബറിൽ ആകർഷക ഓഫറുകൾ

ഈ ഒക്ടോബറിൽ ഹോണ്ട തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ അമേസ് മോഡലുകൾക്ക് വൻ കിഴിവുകൾ പ്രഖ്യാപിച്ചു. നിലവിൽ കമ്പനി രണ്ടാം തലമുറ (S ട്രിം) മോഡലുകളും പുതുതായി പുറത്തിറങ്ങിയ മൂന്നാം തലമുറ അമേസ് മോഡലുകളും വിപണിയിൽ വിൽക്കുന്നുണ്ട്.ഇപ്പോൾ നടക്കുന്ന പ്രത്യേക ഓഫർ ക്യാമ്പെയിനിന്റെ ഭാഗമായി, രണ്ടാം തലമുറ അമേസിന് 97,200 രൂപ വരെ കിഴിവ് ലഭ്യമാണ്. അതേസമയം, പുതിയ മൂന്നാം തലമുറ അമേസ് മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 67,200 രൂപ വരെ കിഴിവ് ലഭിക്കും.

ഓഫറുകളുടെയും കിഴിവുകളുടെയും കൂടുതൽ വിവരങ്ങൾ അറിയാൻ ഉപഭോക്താക്കൾക്ക് അവരുടെ സമീപത്തെ ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടാം.

ശ്രദ്ധിക്കുക: മുകളിലുള്ള കിഴിവുകൾ രാജ്യത്തെ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, സ്റ്റോക്ക് നില, നിറം, മോഡൽ വകഭേദങ്ങൾ തുടങ്ങിയവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.