സ്വർണവില താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280  രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വിപണി വില 35  രൂപ കുറഞ്ഞ് 5450  രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്.

ഇന്നലെ ഉയർന്ന വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി.അതേസമയം,  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്.