കേരളത്തിൽ സ്വർണവില കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ തന്നെ കുത്തനെ താഴ്ന്ന വില, ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞ് പവന് 99,480 രൂപയായി. ജനുവരി 4ന് ശേഷം ആദ്യമായാണ് സ്വർണവില ഒരുലക്ഷം രൂപയുടെ നിർണായക നിലയ്ക്കു താഴെയെത്തുന്നത്.
ഉച്ചയ്ക്ക് ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,435 രൂപയായി. പവന് 3,200 രൂപയുടെ ഇടിവോടെ 99,480 രൂപ നിരക്കിലാണ് ഉച്ചയ്ക്കുശേഷം വ്യാപാരം നടന്നത്. ഇന്ന് മാത്രം ഗ്രാമിന് 945 രൂപയും പവന് 7,560 രൂപയും കുറഞ്ഞത് വിപണിയിൽ വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. ഒറ്റദിവസം ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത് അപൂർവമാണ്.
രാജ്യാന്തര വിപണിയിലും സ്വർണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഔൺസിന് 250 ഡോളറിലേറെ കുറഞ്ഞ് ഏകദേശം 4,200 ഡോളർ നിലവാരത്തിലേക്കാണ് വില താഴ്ന്നത്. ഇതാണ് കേരളത്തിലെ സ്വർണവില ഇടിവിനും പ്രധാന കാരണം.

