സ്റ്റാർട്ടപ് മേഖലയിലയ്ക്കായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ‘ഭാസ്കർ’എന്ന പുതിയ പോർട്ടൽ

സ്റ്റാർട്ടപ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായി കേന്ദ്ര വാണിജ്യമന്ത്രാലയം ‘ഭാസ്കർ’ എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിച്ചു. ഉദിച്ചുയരുന്ന സൂര്യൻ എന്ന അർഥത്തിലാണ് ഭാസ്കർ എന്ന പേര് നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. വെബ്സൈറ്റ്: www.startupindia.gov.in/bhaskar
സ്റ്റാർട്ടപ് ഉടമകൾ, മെന്റർമാർ, നിക്ഷേപകർ, സേവനദാതാക്കൾ തുടങ്ങിയവർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ‘ഭാസ്കർ ഐഡി’ ലഭിക്കും. ആശയവിനിമയങ്ങൾക്ക് ഈ ഐഡിയായിരിക്കും അടിസ്ഥാനം. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പേരിൽ പ്രൊഫൈൽ പേജും തയാറാക്കാം.