സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ

പുതിയ എസ്‌യുവികൾ, എംപിവികൾ, ഇവികൾ എന്നിവ അവതരിപ്പിച്ച് സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ. കിയ സിയാറോ അഥവാ ക്ലാവിസ് മൈക്രോ എസ്‌യുവി, പുതുക്കിയ കാരെൻസ്, പുതിയ തലമുറ കാർണിവൽ, EV9 ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടെ അഞ്ച് മോഡലുകളുടെ രൂപരേഖയാണ് കമ്പനിയുടെ പ്ലാനിലുള്ളത്. കിയ EV3 യുടെ ഇന്ത്യയിലെ വരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം 2025 ൻ്റെ തുടക്കത്തിൽ ഇത് ഇവിടെയും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.

പുതിയ കിയ മൈക്രോ എസ്‌യുവിയെക്കുറിച്ച് പറയുകയാണെങ്കിൽ, മോഡലിൻ്റെ പ്രൊഡക്ഷൻ പതിപ്പിന് സിയാറോ എന്നോ ക്ലാവിസ് എന്നോ പേരിടാൻ സാധ്യതയുണ്ട്. ഇത് ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഇതിൻ്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. അതിൻ്റെ ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന പ്രോട്ടോടൈപ്പുകൾ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ