സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ സ്വർണവില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 160 രൂപ കുറഞ്ഞ് 14,430 രൂപയായി.ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 1,15,440 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,720 രൂപയായിരുന്നു. അതായത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പവന് 1,280 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകൾ പ്രകാരം മാർച്ച് 1 മുതൽ ഇന്നുവരെ സ്വർണവിലയിൽ മൊത്തത്തിൽ 11,480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സ്വർണവിപണിയിൽ ഈ ഇടിവ് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതായി വ്യാപാരികൾ പറയുന്നു.

