‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിൽ

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ എത്തും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. ഈ ചടങ്ങിനു ശേഷമാകും വിതരണം.

തെക്കൻ ജില്ലകളിൽ കിലോഗ്രാമിന് 30 രൂപ നിരക്കിലുള്ള മട്ട, ജയ ഇനങ്ങളിലെ അരിയും, വടക്കൻ ജില്ലകളിൽ കുറുവ, ജയ ഇനങ്ങളുമാകും വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോ വീതം അരി നൽകും.