വ്യാപാരയുദ്ധം; ഇന്ത്യയുടെ ജിഡിപി ഇടിയുമെന്ന് ഐഎംഎഫ്

2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചനിരക്ക് 6.2 ശതമാനമായി കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നേരത്തെ രാജ്യം 6.5% വളരുമെന്നായിരുന്നു അനുമാനം. വ്യാപാരയുദ്ധം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

അതേസമയം നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും ഉപഭോഗം ഉയർന്നു നിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്കു വലിയ തിരിച്ചടി നേരിടേണ്ടി വരില്ല. മുൻവർഷം 6.5 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്.