രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘കൂലി’. പ്രശസ്ത സംവിധായകന് ലോകേഷ് കനകരാജും സൂപര്സ്റ്റാര് രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഇതിന്റെ പ്രതിഫലനമാണ് റിലീസിന് മുമ്പേ തന്നെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗില്‍ ഉണ്ടായ വന്‍ പ്രതികരണവും.ട്രേഡ് അനലിസ്റ്റ് ഗ്രൂപ്പായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ‘കൂലി’ ഇതിനോടകം 69 കോടി രൂപയുടെ അഡ്വാന്‍സ് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട് — ട്രെയിലര്‍ പോലും പുറത്തിറങ്ങിയിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.
“കൂലിയില്‍ വലിയ പ്രതീക്ഷയുണ്ട്” – അനിരുദ്ധ്
ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍, ഒരു അഭിമുഖത്തില്‍ ‘കൂലി’യെ കുറിച്ച് തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചു:”ഇത് രജനികാന്ത് സാറിന്റെ ചിത്രം ആണെന്ന് മാത്രം പറഞ്ഞാല്‍ മതിയാകില്ല. ഞാനും അദ്ദേഹം ഒന്നിച്ച മുമ്പത്തെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതുപോലെ തന്നെ സംവിധായകന് ലോകേഷ് കനകരാജും. ആദ്യമായി ഈ രണ്ടു ബിഗ് പേഴ്സണാലിറ്റീസ് ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ‘കൂലി’യ്ക്കെതിരെ വലിയ പ്രതീക്ഷയുണ്ട്.”
🎬 ‘കൂലി’ തീയറ്ററുകളില്‍ ഓഗസ്റ്റ് 14ന് എത്തും
ചലച്ചിത്രലോകം ഉറ്റുനോക്കുന്ന ‘കൂലി’ ഓഗസ്റ്റ് 14-നാണ് തിയേറ്ററുകളിലെത്തുന്നത്. ട്രെയിലര്‍ പോലും പുറത്തുവന്നിട്ടില്ല എന്നിട്ടും ഇത്രയും വലിയ ബുക്കിംഗും ഹൈപ്പുമുണ്ടാക്കുന്ന ചിത്രം, റിലീസിനുശേഷം എത്രത്തോളം ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കും എന്നത് കൗതുകമായിരിക്കും.

