യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രമായി ജോഷിയുടെ ‘ആന്‍റണി’

ആദ്യമായി ഒരു മലയാള ചിത്രത്തിന് യുകെയില്‍ പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ജോജു ജോര്‍ജിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ആന്‍റണിയാണ് യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം ആവുന്നത്.

നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ യുകെ പ്രീമിയര്‍ ഇന്ന് രാത്രി 7 മണിക്ക് ആണ്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് പ്രീമിയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്.