മൊബൈൽ നമ്പർ ‘ഓൺലൈൻ’ പരിശോധന; വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ കേന്ദ്രം

വ്യക്തികൾ നൽകുന്ന മൊബൈൽ നമ്പറുകളുടെ യഥാർത്ഥ ഉടമസ്ഥത ഉറപ്പാക്കാൻ ‘മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം’ (MNV) ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.ഇ-കൊമേഴ്സ്, ഒടിടി, ബാങ്കിങ്, റൈഡ്-ഹെയിലിംഗ് സേവനങ്ങൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ നൽകിയ ഫോൺ നമ്പർ ശരിയായതാണോ എന്ന് ടെലികോം ഓപ്പറേറ്റർമാരുടെ സ്ഥിരീകരണം വഴി ഉറപ്പാക്കാം. സൈബർ തട്ടിപ്പുകളും ഐഡൻറിറ്റി മിസ്യൂസും ഒഴിവാക്കുന്നതാണ് പ്രധാന ലക്ഷ്യം.

എങ്ങനെ പ്രവർത്തിക്കും?
• ഒരു സ്ഥാപനം പരിശോധന ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ട ടെലികോം കമ്പനിക്ക് റിക്വസ്റ്റ് പോകും
• ടെലികോം കമ്പനി നമ്പറിന്റെ യഥാർത്ഥ ഉടമസ്ഥനെ സ്ഥിരീകരിച്ച് മറുപടി നൽകും
സർക്കാർ വകുപ്പുകൾക്ക് പരിശോധന സൗജന്യം.
സ്വകാര്യ സ്ഥാപനങ്ങൾക്കു നിശ്ചിത ഫീസ് ഉണ്ടായിരിക്കും — അതിൽ ഒരു വിഹിതം ടെലികോം കമ്പനിക്ക്.
സ്വയം പരിശോധന നടത്തുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര അനുമതി നിർബന്ധം.

ഉപയോഗിച്ച ഫോണുകൾക്കും കടുത്ത പരിശോധന

• സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ / വിൽക്കുമ്പോൾ
IMEI നമ്പർ തട്ടിപ്പ്, മോഷണം, ക്രിമിനൽ കേസുകൾ എന്നിവയ്ക്ക് ബന്ധപ്പെട്ടതാണോയെന്ന്
സർക്കാർ പോർട്ടലിൽ പരിശോധിക്കണം
• ഒരു IMEI പരിശോധിക്കുന്നതിന് ഫീസ്: ₹10
• മോശം റെക്കോർഡ് ഉള്ള IMEI-കളുടെ ബ്ലാക്ക്ലിസ്റ്റ് കേന്ദ്രം പ്രസിദ്ധീകരിക്കും