മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടിയിലേക്ക് എത്തുന്നതിന് തടസങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

മലയാളത്തിന്റെ മമ്മൂട്ടിയും വേഷമിടുന്ന തെലുങ്ക് ചിത്രം എന്ന നിലയിലാണ് ഏജന്റ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. നായകനായത് അഖില്‍ അക്കിനേനിയുമായിരുന്നു. വലിയ വിജയം നേടാനാകാതെ പോയ ചിത്രം വലിയ വിമര്‍ശനവും നേരിട്ടിരുന്നു.

ഒടിടി റ്റൈറ്റ്‍സ് സോണി ലിവിനായിരുന്നു. 2023 മെയ്‍ 19നായിരുന്നു ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചത് എങ്കിലും പ്രദര്‍ശനത്തിക്കാനായില്ലെന്നത് മാത്രമല്ല സാമ്പത്തിക വിഷയങ്ങളില്‍ നിര്‍മാതാക്കളുും സോണി ലിവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുമുണ്ടായി. പിന്നീട് ജൂണ്‍ 26നും ഏജന്റിന്റെ ഒടിടി റീലീസ് പ്രഖ്യാപിച്ചപ്പോള്‍ അതും മാറ്റിവയ്‍ക്കുകയും പിന്നീട് സെപ്‍തംബര്‍ 29ന് എത്തുമെന്ന് അടുത്തിടെ സസ്‍പെൻസായി സോണി ലിവ് പ്രഖ്യാപിക്കുകയുമായിരുന്നു. വൻ നഷ്‍ടം നേരിടേണ്ടി വന്ന ചിത്രത്തിന്റെ വിതരണക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികളാലാണ് ഏജന്റിന്റെ ഒടിടി റിലീസ് വീണ്ടും മാറ്റിവയ്‍ക്കുന്നത് എന്നാണ് ഔദ്യോഗികമായി സ്‍ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.