ഫേസ്ബുക്കിൽ ഇനി വരുമാന അവസരങ്ങൾ; കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ പദ്ധതി

Meta Platformsയുടെ കീഴിലുള്ള Facebook കൂടുതൽ കണ്ടന്റ് ക്രിയേറ്റർമാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്. സിഇഒ Mark Zuckerberg പ്രഖ്യാപിച്ചതനുസരിച്ച്, മറ്റ് പ്ലാറ്റ്ഫോമുകളിൽ സജീവമായ ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കം പങ്കുവെച്ചാൽ പ്രതിമാസം ഏകദേശം 2.7 ലക്ഷം രൂപ വരെ സമ്പാദിക്കാനാകും.‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ പലരും Instagram, TikTok, YouTube തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഈ പദ്ധതിയിൽ പങ്കെടുക്കാൻ, കുറഞ്ഞത് 20,000 ഫോളോവേഴ്‌സുള്ള ക്രിയേറ്റർമാരായിരിക്കണം. തുടക്കത്തിൽ 100 ഡോളർ (ഏകദേശം 9,300 രൂപ) വരുമാനം ലഭിക്കും. ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നതനുസരിച്ച് വരുമാനവും വർധിക്കും—ഒരു ലക്ഷം ഫോളോവേഴ്‌സുള്ളവർക്ക് ഏകദേശം 1,000 ഡോളർ (92,000 രൂപ), 10 ലക്ഷം ഫോളോവേഴ്‌സിന് മുകളിലുള്ളവർക്ക് 3,000 ഡോളർ (ഏകദേശം 2.78 ലക്ഷം രൂപ) വരെ ലഭിക്കാം.എന്നാൽ അക്കൗണ്ട് ഉണ്ടാക്കുന്നതുകൊണ്ട് മാത്രം മതിയാകില്ല. 30 ദിവസത്തിനുള്ളിൽ കുറഞ്ഞത് 15 ഒറിജിനൽ റീലുകൾ പോസ്റ്റ് ചെയ്യണം. കൂടാതെ ഈ പോസ്റ്റുകൾ കുറഞ്ഞത് 10 വ്യത്യസ്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കണമെന്നും നിബന്ധനയുണ്ട്. ഈ സാമ്പത്തിക പ്രോത്സാഹനം മൂന്ന് മാസത്തേക്ക് മാത്രമെങ്കിലും, തുടർന്ന് ഫേസ്ബുക്കിന്റെ മറ്റു വരുമാന പദ്ധതികളിൽ തുടരാൻ അവസരം ലഭിക്കും.

2025 മാർച്ചിൽ, പല കണ്ടന്റ് ക്രിയേറ്റർമാരും ഫേസ്ബുക്കിനെ പ്രധാന പ്ലാറ്റ്ഫോമായി കാണുന്നില്ലെന്ന് മാർക്ക് സക്കർബർഗ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ വലിയ പ്രേക്ഷക അടിസ്ഥാനവും വരുമാന സാധ്യതകളും ഫേസ്ബുക്ക് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.കമ്പനിയുടെ കണക്കുകൾ പ്രകാരം, 2025ൽ മെറ്റ ഏകദേശം 3 ബില്യൺ ഡോളർ കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകിയിട്ടുണ്ട്. ഇതിൽ 60% റീലുകൾക്കായിരുന്നു. കൂടാതെ ‘Qualified Views’ എന്ന പുതിയ മീറ്റ്രിക് അവതരിപ്പിച്ചിട്ടുണ്ടെന്നും, യഥാർത്ഥ വരുമാനത്തിന് യോഗ്യമായ കാഴ്ചകളെ കൃത്യമായി തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.