ഒക്ടോബർ 2025 — ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് വീണ്ടും വലിയ ലയന പദ്ധതികൾ മുന്നിൽ. ധനമന്ത്രാലയം ആസൂത്രണം ചെയ്യുന്ന പുതിയ ലയന പ്രകാരം, മാത്രം 3 വലിയ പൊതുമേഖലാ ബാങ്കുകൾ മാത്രമേ രാജ്യത്ത് നിലനിൽക്കുകയുള്ളു.
ലോകത്തെ മുൻനിര 20 ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യൻ ബാങ്കുകൾക്കും സ്ഥാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ, ധനമന്ത്രാലയം ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ ലയന നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
🔁 ലയന സാധ്യതകൾ ഈ രീതിയിലായിരിക്കും:
എസ്ബിഐയിലേക്ക്:
ബാങ്ക് ഓഫ് മഹാരാഷ്ട്ര
യൂക്കോ ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പിഎൻബിയിലേക്ക് (പഞ്ചാബ് നാഷണൽ ബാങ്ക്):
ബാങ്ക് ഓഫ് ബറോഡ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യൻ ഓവർസീസ് ബാങ്ക്
കനറാ ബാങ്ക്വിലേക്ക്:
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യൻ ബാങ്ക്
ബാങ്ക് ഓഫ് ഇന്ത്യ
📊 ബാങ്കുകളുടെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം
ഈ ലയനങ്ങൾ നടപ്പായാൽ, വലിയ പദ്ധതികൾക്ക് വായ്പ നൽകാനും അന്താരാഷ്ട്ര തലത്തിൽ മത്സരം നടത്താനും ശേഷിയുള്ള, മൂന്നു വലിയ ബാങ്കുകൾ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ബാങ്ക് ആസ്തിയുടെ അടിസ്ഥാനത്തിൽ എസ്.ബി.ഐ ലോകത്തെ 47-ാമത്തെ വലിയ ബാങ്കാണ്. ആദ്യ നാലു സ്ഥാനങ്ങളും ചൈനീസ് ബാങ്കുകൾ വഹിക്കുന്നതാണ്.
📈 ഐപിഒ നീക്കങ്ങളും മുന്നിലുണ്ട്
കനറാ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കനറാ എച്ച്എസ്ബിസിയും കനറാ റൊബെകോയും ഐപിഒയ്ക്ക് ഒരുങ്ങുന്നു, ഈ ലയന നടപടികളോടൊപ്പം ബാങ്ക് മൂല്യനിർണ്ണയവും വിപണിയിൽ വളർച്ചയും ലക്ഷ്യമിടുന്നു.
2017-ൽ ആരംഭിച്ച ബാങ്ക് ലയന പദ്ധതികൾ 2019-ൽ വലിയ തലത്തിൽ നടപ്പാക്കി, 27 ബാങ്കുകൾ 12-ലേക്ക് ചുരുങ്ങിയിരുന്നു. പുതിയ നീക്കത്തിലൂടെ ഇതെണ്ണം മൂന്നായി കുറക്കുകയാണ് ലക്ഷ്യം

