പിഎം കിസാൻ: അനർഹർ വാങ്ങിയ ആനുകൂല്യം തിരിച്ചുപിടിച്ചു; കേരളത്തിൽ 7,700 കുടുംബങ്ങൾ

കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയിൽ അനർഹർ കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്ര സർക്കാർ തിരിച്ചുപിടിച്ചതായി റിപ്പോർട്ട്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെ അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയതായി കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു.രാജ്യവ്യാപകമായി ഇത്തരത്തിൽ 29.13 ലക്ഷം അക്കൗണ്ടുകളാണ് അനർഹരുടേതായി കണ്ടെത്തിയത്. തുടർന്ന്, തെറ്റായി ലഭിച്ച ആനുകൂല്യം തിരികെ ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.

കേരളത്തിൽ മാത്രം 7,694 കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ഒരേസമയം പിഎം കിസാൻ ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സർക്കാർ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമേ, പ്രായപൂർത്തിയാകാത്ത മക്കളും മറ്റ് ബന്ധുക്കളും ഉൾപ്പെടെ 33 പേർ കൂടി അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയതായും കണ്ടെത്തി. ഇവരിൽ നിന്നുള്ള തുക തിരിച്ചുപിടിക്കാനുള്ള നടപടികളും ആരംഭിച്ചു