പാര്സൽ നിരക്ക് വർധിപ്പിച്ച് ബ്ലൂ ഡാർട്ട്; ജനുവരി 1 മുതൽ 9–12% അധിക ചാർജ്

കൊറിയർ ഡെലിവറി സേവനങ്ങൾ നൽകുന്ന ബ്ലൂ ഡാർട്ട് എക്സ്പ്രസ് ജനുവരി 1 മുതൽ പാർസൽ നിരക്ക് 9–12% വർധിപ്പിക്കും. ഉൽപ്പന്ന ഘടകങ്ങളുടെയും ഉപഭോക്തൃ ഷിപ്പിംഗ് പ്രൊഫൈലുകളുടെയും അടിസ്ഥാനത്തിലാണ് വർധനവ് വ്യത്യാസപ്പെടുക.

കമ്പനി അറിയിച്ചതനുസരിച്ച്, നിരക്ക് വർധിപ്പിച്ചുള്ള തീരുമാനം തുടർച്ചയായ സേവന മികവ് ഉറപ്പാക്കുകയും ഉപഭോക്തൃ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ്. ഇത് വാർഷിക വിലനിർണ്ണയ അവലോകനത്തിന്റെ ഭാഗമായാണ് ഉണ്ടായത്.പണപ്പെരുപ്പം, ഉയർന്ന എയർലൈൻ ചെലവുകൾ, ആഗോള വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ എന്നിവ പരിഹരിക്കാനാണ് ഈ നിരക്ക് വർധനവ് ആവശ്യമായത്. കൂടാതെ, സേവന വേഗത, വിശ്വാസ്യത, ഉപഭോക്തൃ പ്രശ്ന പരിഹാരം എന്നിവ മെച്ചപ്പെടുത്താനും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്താനും നിക്ഷേപങ്ങൾ നടത്തുകയാണ്- ബ്ലൂഡാർട്ട് മാനേജിംഗ് ഡയറക്ടർ ബാൽഫോർ മാനുവൽ പറഞ്ഞു.

ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള സേവനങ്ങൾ നിരക്ക് വർധനവിന്റെ ബാധയിൽ വരില്ല, കമ്പനി അറിയിച്ചു. നിരക്ക് വർധിപ്പിച്ചതിന്റെ പ്രഖ്യാപനത്തോടെ ബ്ലൂ ഡാർട്ടിന്റെ ഓഹരി ഏകദേശം 9% ഉയർന്നു.