പണത്തിനും പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത് -എസ്എസ് രാജമൗലി

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്.  

അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്

ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്”- രാജമൌലി പറഞ്ഞു.