നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ് (നബാർഡ്) നടത്തുന്ന യങ് പ്രഫഷനൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 12 ആണ്. 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള നിയമനമാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ സ്റ്റൈപൻഡായി ലഭിക്കും.

ഇക്കണോമിക്സ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ, ഗ്രാഫിക് ഡിസൈനിങ്, പിആർ–ഔട്ട്‌റീച്ച്, ഐടി, ജിയോ ഇൻഫർമാറ്റിക്സ്, ഡവലപ്‌മെന്റ് മാനേജ്മെന്റ്, പ്രോജക്ട് മോണിറ്ററിങ്, ഫിനാൻസ്, യുഐ ഡിസൈനിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ക്ലൈമറ്റ് ആക്ഷൻ തുടങ്ങി വിവിധ മേഖലകളിലായാണ് നിയമനം.

വിശദ വിവരങ്ങളും അപേക്ഷാ നടപടികളും നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ nabard.orgൽ ലഭ്യമാണ്.